ഡോ. ആർസുവിൻ്റെ 75 -ാമത് ജന്മദിനം വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിൽ വെച്ച് അനാഥ മന്ദിരം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു

New Update

കോഴിക്കോട്: പ്രമുഖ പരിഭാഷകനും ഗാന്ധി ചിന്തകനും വെസ്റ്റ്ഹിൽ അനാഥ മന്ദിരസമാജത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി സാഹിത്യ മേഖലയിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത പൂർവ്വ വിദ്യാർത്ഥി ഡോ. ആർസുവിൻ്റെ 75 മത് ജന്മദിനം വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിൽ വെച്ച് അനാഥ മന്ദിരം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. 

Advertisment

അനാഥ മന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവ പുരി ഉദ്ഘാടനം നിർവ്വഹിക്കുകയും ഡോ. ആർസുവിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. അനാഥ മന്ദിര സമാജത്തിൽ നിന്നും വളർന്ന് സമൂഹത്തിന് മാതൃകയായി മാറിയ ഡോ. ആർസുവിനെ പോലുള്ള വ്യക്തികൾ പുതിയ തലമുറക്ക് എന്നും വഴികാട്ടിയാണെന്നും അദ്ദേഹം സമാജത്തിൻ്റെ ബ്രാൻഡ് അംബാസഡറാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ സെക്രട്ടറി പറഞ്ഞു. 

പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആർ വിജയൻ, ടി രവീന്ദ്രൻ, സജിത്ത്, പ്രീത ആർസു എന്നിവർ പ്രസംഗിച്ചു.

Advertisment