ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/oZut1qPljuRH4lvBeXu1.jpg)
കോഴിക്കോട്: പ്രചാരണത്തിന്റെ അതേ ആവേശത്തിൽ പോളിങ് ബൂത്തിലെത്തി ജനങ്ങൾ. 38.01 ശതമാനം വോട്ട് രേഖപ്പെടുത്തി.
Advertisment
പയ്യന്നൂരിലെ എഎൽപി സ്കൂൾ കാറമേൽ 78ാം നമ്പർ ബൂത്തിൽ കള്ളവോട്ടെന്ന് ആരോപണം. അഞ്ചോളം പേർ കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിച്ചതായി യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് ബൂത്ത് എജന്റിനെ മർദ്ദിച്ചെന്നും ആരോപിച്ചു.
ബൂത്ത് സിപിഐഎം പ്രവർത്തകർ പിടിച്ചെടുത്തെന്ന് യുഡിഎഫ് ആരോപിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി എ പി നാരായണന്റെ മകൻ രഞ്ജിത്തിനാണ് മർദ്ദനമേറ്റത്. രഞ്ജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ നിർദേശം. ഓപ്പൺവോട്ട് വ്യാപകമായി നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. ഓപ്പൺ വോട്ട് നിർത്തി വെച്ചതിനെ തുടർന്ന് നാദാപുരം ചെക്യാട് താനക്കോട്ടൂർ സ്കൂളിൽ നിരവധി പേർ കാത്ത് നിൽക്കുന്ന അവസ്ഥയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us