മാങ്കാവില്‍ കഞ്ചാവ് വേട്ട; ആറ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍

ഒഡിഷയില്‍ നിന്ന്‌ വന്‍തോതില്‍ കഞ്ചാവ്‌ കേരളത്തില്‍ എത്തിച്ച്‌ വില്‍പന നടത്തുന്നതായി പൊലീസിന്‌ രഹസ്യവിവരം ലഭിച്ചിരുന്നു.

New Update
KQNJUntitlednx

ഒഡിഷയില്‍ നിന്നെത്തിച്ച ആറ് കിലോ കഞ്ചാവുമായി രണ്ട്‌ അതിഥി തൊഴിലളികള്‍ പിടിയില്‍.

Advertisment

ഒഡിഷ സ്വദേശികളായ ബിഹാറ ചരണ്‍ സേത്തി (48), ബല്‍റാം ഗൗഡ (35) എന്നിവരെയാണ്‌ പിടികൂടിയത്‌. ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗമാണ് വൻതോതിൽ കഞ്ചാവ് കോഴിക്കോടേക്ക് എത്തിക്കുന്നത്.

മാങ്കാവ്‌ ആഴ്‌ചവട്ടം സ്‌കൂളിന്‌ സമീപത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്‌. കോഴിക്കോട്‌ ടൗണ്‍ അസിസ്‌റ്റന്‍റ് കമ്മിഷണര്‍ കെജി സുരേഷിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

ഒഡിഷയില്‍ നിന്ന്‌ വന്‍തോതില്‍ കഞ്ചാവ്‌ കേരളത്തില്‍ എത്തിച്ച്‌ വില്‍പന നടത്തുന്നതായി പൊലീസിന്‌ രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന്‌ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും കഞ്ചാവ്‌ കൈപ്പറ്റുന്ന മയക്കുമരുന്ന്‌ മാഫിയകളെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌.

Advertisment