കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് പൊള്ളലേറ്റു

ഒരാള്‍ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടര്‍ന്ന് പരിക്കേൽക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.

New Update
EXPLOSION

കോഴിക്കോട്: മുതലക്കുളത്ത് ചായക്കടയിൽ തീപിടിത്തം. ഇന്ന് രാവിലെ ഏഴ് മണിയോടെ അഹമ്മദീയ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഒരാൾക്ക് പൊള്ളലേറ്റു.

Advertisment

ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചായക്കട പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് രണ്ടുപേരായിരുന്നു കടയിലുണ്ടായിരുന്നത്.

ഒരാള്‍ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടര്‍ന്ന് പരിക്കേൽക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.

Advertisment