സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹരിഹരന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ആർഎംപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് ഹരിഹരൻ ചോദ്യം ചെയ്യലിന് ഹാജരായത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
hariharan Untitled.565.jpg

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Advertisment

ചോദ്യം ചെയ്യലിനായി വടകര പൊലീസ് മുൻപാകെ ഹരിഹരൻ ഹാജരാവുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ പരാതിയിലാണ് പൊലീസ് നടപടി.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹരിഹരന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ആർഎംപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് ഹരിഹരൻ ചോദ്യം ചെയ്യലിന് ഹാജരായത്.

Advertisment