New Update
/sathyam/media/media_files/8EjQW4UxphouRkSEJeXS.jpg)
കാസർകോട്: ചീമേനിയിൽ വീടിന് നേരെ ആക്രമണം. ആക്രമണത്തിൽ ജനൽച്ചില്ല് തകർന്നിട്ടുണ്ട്.
Advertisment
ശനിയാഴ്‌ച പുലർച്ചെയാണ് സംഭവം. വെടിയുണ്ടക്ക് സമാനമായ വസ്തു സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. നായാട്ട് സംഘം വെടിയുതിർന്നതാകാമെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. ചീമേനി തുറവിലെ കെ വി വത്സലയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്‌ച പുലർച്ചെ വലിയ ശബ്‌ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ജനൽച്ചില്ല് തകർന്ന നിലയിലായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ചീമേനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വത്സലയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിൽ നിന്ന് ലഭിച്ച ലോഹ വസ്‌തു ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയ ശേഷം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us