കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു; ഐസ് ഒരതിക്ക്‌ നിരോധനം, കരിമ്പിന്‍ ജ്യൂസിനും നിയന്ത്രണം

New Update
H

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഐസ് ഒരതി കടച്ചവടം നിരോധിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യരോഗങ്ങള്‍ പടരുന്നതിനാലാണ് നടപടി.

Advertisment

ഐസ് ഒരതി കച്ചവടം ഒരുമാസത്തേയ്ക്കാണ് നിരോധിച്ചത്. മധുരവും എരിവും കലര്‍ന്ന പാനീയങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കാനാണ് ചുരണ്ടി ഐസ്, ഐസ് അച്ചാര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഐസ് ഒരതിയും ചേര്‍ത്ത് നല്‍കുന്നത്.

കോഴിക്കോടിന്റെ ബീച്ച് പ്രദേശങ്ങളിലാണ് ഐസ് ഒരതി കച്ചവടം വ്യാപകമായി നടക്കുന്നത്. ഇതിന് പുറമേ കരിമ്പിന്‍ ജ്യൂസ് കച്ചവടത്തിനും കോര്‍പറേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment