കോഴിക്കോട് ഇനി യുനെസ്കോ സാഹിത്യനഗരം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

New Update
6c-d65adf2e45ae_000000000000.jpg

കോഴിക്കോട് : കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി ഇന്ന് പ്രഖ്യാപിക്കും. മന്ത്രി എം ബി രാജേഷ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും.യൂനെസ്‌കോ പ്രഖ്യാപിച്ച സാഹിത്യ നഗര പദവിക്ക് കോഴിക്കോട് അര്‍ഹത നേടിയിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രഖ്യാപനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുകയായിരുന്നു കോർപറേഷൻ. എം ടി വാസുദേവൻ നായരുമായി വേദി പങ്കിടില്ലെന്ന മുഖ്യമന്ത്രിയുടെ വാശിയാണ് അഭിമാന പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ട് നിൽക്കാൻ കാരണമെന്നാണ് കോർപറേഷനിലെ പ്രതിപക്ഷ ആരോപണം.

22ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കോർപറേഷൻ്റെ പ്രതീക്ഷ. ഇന്നലെ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയെങ്കിലും ഇന്നത്തെ സാഹിത്യനഗര പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെ മടങ്ങുകയായിരുന്നു.

ലോഗോ പ്രകാശനത്തിനൊപ്പം കോര്‍പ്പറേഷന്റെ വജ്ര ജൂബിലി സമ്മാനദാന സമര്‍പ്പണം നടത്താനും നിശ്ചയിച്ചതും മുഖ്യമന്ത്രിയെയായിരുന്നുവെന്ന് കോർപറേഷൻ പ്രതിപക്ഷ ലീഡർ ശോഭിത പറഞ്ഞു. പരിപാടിയുമായി സഹകരിക്കാൻ തീരുമാനിച്ച കോർപറേഷനിലെ പ്രതിപക്ഷം ഭരണസമിതിയുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ്.

Advertisment
Advertisment