/sathyam/media/media_files/HSQCcjInfWIeA29FKN8H.jpeg)
അനാഥരായവരെ സംരക്ഷിക്കുവാനും സഹായിക്കുവാനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കെ എൻ കുറുപ്പിൻ്റെയും എ വി കുട്ടിമാളു അമ്മയുടെയും ത്യാഗധനമായ ജീവിതം മാനവ സമൂഹത്തിന് എന്നും മാതൃകയാണെന്നും അവരുടെ ജീവിത മാതൃക ഒരിക്കലും വിസ്മൃതമാകില്ലെന്നും കോഴിക്കോട് എം പി എം കെ രാഘവൻ പറഞ്ഞു.
വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിൽ മന്ദിരം സ്ഥാപകൻ കെ എൻ കുറുപ്പിൻ്റെയും സ്ഥാപകാധ്യക്ഷ എ വി കുട്ടിമാളു അമ്മയുടെയും ഓർമക്കായി നിർമിച്ച സ്മൃതി മണ്ഡപത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മൃതി മണ്ഡപം നിർമ്മിക്കാൻ മുൻകയ്യെടുത്ത അനാഥ മന്ദിരം ഭാരവാഹികളെ അഭിനന്ദിച്ച എം പി അനാഥമന്ദിരത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തൻ്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.
ശ്രീബുദ്ധ മണ്ഡപത്തിൻ്റെ ഉൽഘാടനം ശിവഗിരി മഠത്തിലെ സ്വാമി പ്രബോധ തീർത്ഥ നിർവ്വഹിച്ചു. സമാജം പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി ,മുൻ പ്രസിഡൻ്റ് കാരാട്ട് വത്സരാജ്, ഭാരവാഹികളായ അഡ്വ. എം രാജൻ, വി ആർ രാജു, കെ ബിനുകുമാർ,ശബരിമല മുൻ മേൽശാന്തി ശംഭു നമ്പൂതിരി സൂപ്രണ്ട് റീജാബായി എന്നിവർ പ്രസംഗിച്ചു.
മുൻ സെക്രട്ടറി കാരാട്ട് വത്സരാജ് കെ എൻ കുറുപ്പിൻ്റെ പേരമകൾ പൂർണിമ സുനിൽ കുട്ടിമാളു അമ്മയുടെ പേരമകൻ ശങ്കരൻ മേനോൻ സ്മൃതി മണ്ഡപത്തിൻ്റെ രൂപകൽപ്പനയും നിർമാണവും നിർവ്വഹിച്ച ജോഷി പേരാമ്പ്ര ഷാജഹാൻ ടിപി എന്നിവരെ എം കെ രാഘവൻ എം പി പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. എം കെ രാഘവൻ എംപിക്ക് അനാഥ മന്ദിരസമാജത്തിൻ്റെ ഉപഹാരം സെക്രട്ടറി സുധീഷ് കേശവപുരി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us