കോഴിക്കോട് ബാലുശ്ശേരിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

New Update
accident kozhikode

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരി കരുമലയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. വാനിന് പിന്നിലെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം നിയന്ത്രണം വിട്ട് കീഴ്മേൽ മറിയുകയായിരുന്നു.

Advertisment

ഏറെനേരം വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും ക്ലീനറെയും ഹൈവേ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഡോർ കുത്തിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് റഷാദ്, കൃഷ്ണകുമാർ എന്നിവരായിരുന്നു പിക്കപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment