താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍

New Update
thamarassery-crime

താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം എറണാകുളത്ത് പിടിയില്‍. 

Advertisment

ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി ഗോകുല്‍, ചേളന്നൂര്‍ ഉരുളുമല ഷാഹിദ്(ഷാനു 20), വെള്ളിപറമ്പ് കീഴ്മഠത്തില്‍ മുഹമ്മദ് തായിഫ്(22), ചക്കുംകടവ് അമ്പലത്താഴം എം പി ഫാസില്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ പന്ത്രണ്ടിന് പുലര്‍ച്ചെ സെന്‍ട്രിയില്‍ ബസാറില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും ലാബില്‍ നിന്ന് അറുപത്തി അയ്യായിരം രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും ലാവണ്യയില്‍ നിന്ന് ഒരു ടാബ്, രണ്ട് മൊബൈല്‍, ഒരു ട്രിമ്മര്‍ എന്നിവയാണ് കവര്‍ച്ച നടത്തിയത്.

Advertisment