വണ്ടി നന്നാക്കുന്നതിനിടെ ഷോക്കേറ്റു; വര്‍ക്ക് ഷോപ്പ് തൊഴിലാളി മരിച്ചു

New Update
_kozhikode_death

കോഴിക്കോട്: വണ്ടി നന്നാക്കുന്നതിനിടെ ഷോക്കേറ്റ് വർക്ക്ഷോപ്പ് തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി (18) ആണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയാണ് അൻസാരിക്ക് ഷോക്കേൽക്കുന്നത്.

Advertisment

വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലൈറ്റിന്‍റെ വയറില്‍ നിന്നും ശിഹാബുദ്ദീന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment