/sathyam/media/media_files/Fk8qqRjLiGFO4k1VL0c1.jpg)
കോഴിക്കോട്: സാമൂഹ്യ സമരസതയുടെയും സമത്വത്തിൻ്റെയും സഹാനുഭൂതിയുടെയും സ്നേഹത്തിൻ്റെയും സാന്ത്വനത്തിൻ്റെയും സന്ദേശവുമായി 1937 ൽ വെസ്റ്റ്ഹിൽ അനാഥമന്ദിരസമാജത്തിന് രൂപം നൽകിയ ചരിത്രത്തിൽ നിന്നും തമസ്ക്കരിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ദീനസേവന രംഗത്തെ കുലപതി കെ എൻ കുറുപ്പിൻ്റെയും സ്ഥാപനത്തിന് ശക്തമായ നേതൃത്വം നൽകി അഞ്ച് പതിറ്റാണ്ട് കാലം സമാജത്തിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ടിച്ച സ്വാതന്ത്ര്യ സമര സേനാനി എവി കുട്ടിമാളു അമ്മയുടെയും സ്മരണ നിലനിർത്താൻ വെസ്റ്റ്ഹിൽ ഓൾഡ് ഏജ് ഹോമിൽ നിർമിച്ച സ്മൃതി മണ്ഡപം ജൂൺ 30 ന് സമർപ്പിക്കുമെന്ന് സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു.
ജൂൺ 30 ന് പകൽ 11.30 ന് നടക്കുന്ന ചടങ്ങിൽ വെച്ച് കോഴിക്കോട് എം പി എം കെ രാഘവനാണ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുക. അതോടൊപ്പം നിർമിച്ച ശ്രീബുദ്ധ മണ്ഡപത്തിൻ്റെ സമർപ്പണം ശിവഗിരി മഠത്തിലെ ശ്രീമദ് സ്വാമി പ്രബോധ തീർത്ഥ നിർവ്വഹിക്കും.
പരിപാടിയിൽ വാർഡ് കൗൺസിലർ സി പി സുലൈമാൻ, അനാഥ മന്ദിരം പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ ആർസു, സമാജം മുൻ പ്രസിഡൻ്റ് കാരാട്ട് വത്സരാജ് എന്നിവർ പ്രസംഗിക്കും.
കോഴിക്കോട് എം പി ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം കെ രാഘവൻ, സ്ഥാപകൻ കെ എൻ കുറുപ്പിൻ്റെ മകൾ തങ്കമണി, കുട്ടിമാളു അമ്മയുടെ പേരക്കുട്ടി എവി ശങ്കര മേനോൻ, ഡിസിസി വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട സമാജം വൈസ് പ്രസിഡൻ്റ് എം രാജൻ, സ്മൃതി മണ്ഡപം രൂപകൽപ്പന ചെയ്ത ജോഷി പേരാമ്പ്ര എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us