New Update
/sathyam/media/media_files/YB7ak0a677wmVTHEqSn8.jpg)
കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകൾ ഹിബ സുൽത്താനയാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയിൽ എത്തിച്ചിരുന്നു.
Advertisment
തുടർന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. കുടുംബത്തിന് ഇൻസുലിൻ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.
രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍,ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us