/sathyam/media/media_files/TnXRbGtdABZTCxNTQSbF.jpeg)
കോഴിക്കോട്: പ്ലസ് വൺ പ്രവേശനം ലഭിക്കാതെ കോഴിക്കോട് ജില്ലയിൽ7679 വിദ്യാർത്ഥികൾ പുറത്തിരിക്കേണ്ടി വരുമെന്നുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക കണക്കുകളിൽ നിന്നുമുള്ള റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് ലോക് ജനശക്തി പാർട്ടി രാവിലാസ് കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം പ്രമേയം കുറ്റപ്പെടുത്തി.
എല്ലാ സ്കൂളുകളിലും പ്ലസ് വൺ സീറ്റുകൾ അധിക ബാച്ചുകൾ അടിയന്തിരമായി വർധിപ്പിച്ച് അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പ് വരുത്താൻ വേണ്ടുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് പാർട്ടി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇപി ഗംഗാധരൻ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
പാർട്ടി സംസ്ഥാന കോർഡിനേഷൻ കമ്മറ്റി അംഗം സുധീഷ് കേശവപുരി ,ജില്ലാ വൈസ് പ്രസിഡൻ്റ് എൻ വി സുകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ സി സുധീർ രാജ്, ഷാനേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു. പാർട്ടി വനിതാ വിഭാഗം പ്രസിഡൻറായി തെരഞ്ഞെടുത്ത മേഘാലയ സ്വദേശി കൂടിയായ കെവിദോ അക്ഷയിന് യോഗത്തിൽ സ്വീകരണം നൽകി. പാർട്ടിയുടെ സമ്പൂർണ ജില്ലാ കൺവെൻഷൻ ജൂൺ 30 ന് നടത്താനും അതിനു മുമ്പായി മുഴുവൻ നിയോജക മണ്ഡലം കൺവെൻഷനുകളും നടത്താനും തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us