/sathyam/media/media_files/lPQQCUXJp2bIefsLoFim.jpeg)
കോഴിക്കോട്: കേരളത്തിലെ എൽ ഡി എഫ് യുഡി എഫ് മുന്നണികളുടെ വഴിവിട്ട മത ന്യൂനപക്ഷ പ്രീണനം തുറന്ന് കാട്ടിയ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിൽ മതേതരത്വ പട്ടമണിഞ് പൊതു സമൂഹത്തിന് മുന്നിൽ ഞെളിയാറുള്ള മുസ്ലീം സംഘടനകളും തീവ്രവാദ സംഘടനകളും ഒറ്റക്കെട്ടാണെന്നുള്ളത് തിരിച്ചറിയാനുള്ള വിവേകം ഭൂരിപക്ഷ സമുദായംഗങ്ങൾ ക്കുണ്ടാകണമെന്നും വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുന്നത് കണ്ട് കയ്യും കെട്ടിയിരിക്കാൻ എസ് എൻ ഡി പി യോഗ പ്രവർത്തകർ തയ്യാറല്ലെന്ന് മുസ്ലീം മത നേതൃത്വം മനസ്സിലാക്കണമെന്നും എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ നേതൃ യോഗം മുന്നറിയിപ്പ് നൽകി.
കേരളത്തിൽ മതതീവ്രവാദം വളർത്തിയതിൽ മുസ്ലീം ലീഗിനും ഫസൽ ഗഫൂറുൾപ്പെടെയുള്ള മതേതര മുഖം മൂടിയണിഞ്ഞ മാരീചൻമാർക്കും തുല്യ പങ്കാണുള്ളതെന്ന് നേതൃയോഗത്തിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. മത തീവ്രവാദികളെ പ്രതിരോധിക്കാനുള്ള ശേഷിയും ശേമൂഷിയും തിരിച്ചറിവും എസ് എൻ ഡി പി യോഗത്തിനും സമുദായംഗങ്ങൾക്കുമുണ്ടെന്നുള്ളതിന് തെളിവാണ് തങ്ങളുടെ പരമ്പരാഗത വോട്ടിംഗ് നിലയിലുണ്ടായ ചോർച്ചയെന്ന് ഇരുമുന്നണികളും മനസിലാക്കുന്നത് നല്ലതാണ്.
വിവേചനങ്ങൾ തുറന്ന് കാട്ടുന്നത് വർഗീയതയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം എല്ലാ കാലത്തും വിലപ്പോകില്ല. കേരളീയ സമൂഹത്തിൽ എന്നും വർഗീയ ചേരിതിരിവുണ്ടാകുന്നതു മുസ്ലീം സംഘടനകളുടെ വർഗീയ സമീപനം ഒന്നു കൊണ്ട് മാത്രമാണെന്നും തീക്കൊള്ളി കൊണ്ട് തല ചൊറിയാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്നും നേതൃയോഗം മുന്നറിയിപ്പ് നൽകി.
സത്യം തുറന്ന് പറയാനുള്ള ചങ്കൂറ്റം വെള്ളാപ്പള്ളി കാണിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ലെന്നും 2002 ൽ മാറാട് കടപ്പുറത്ത് ഹിന്ദു സഹോദരങ്ങളെ ഏകപക്ഷീയമായി മുസ്ലീം മത തീവ്രവാദികൾ കൊല ചെയ്പ്പോൾ ആദ്യം സാമ്പത്തിക സഹായവുമായി വന്ന ഏക സാമുദായിക സംഘടന എസ് എൻ ഡി പി യോഗം മാത്രമായിരുന്നെന്നും പ്രമേയം ഓർമിപ്പിച്ചു.
നേതൃയോഗത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ കെ ബിനുകുമാർ, വൈസ് പ്രസിഡൻ്റ് രാജീവ് കുഴിപ്പള്ളി കൗൺസിലർമാരായ എം.രാജൻ, വി.സുരേന്ദ്രൻ, പി കെ ഭരതൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാ വിമശേൻ യൂത്ത് മൂവ്മെൻ്റ് യൂണിയൻ കൺവീനർ ഷെറിൽ മൂത്താട്ട് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us