ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/wdRBVtJfih1a7Eby3Iq8.jpg)
കോഴിക്കോട്: മുക്കത്ത് വാടകവീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ. ചിക്കമഗളൂരു മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
Advertisment
പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ലോറി ഡ്രൈവറായിരുന്ന ആൺസുഹൃത്തിനൊപ്പം മാമ്പറ്റയിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു സുനിത.
മുക്കത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് സുനിതയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി യുവതിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us