കാലില്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയില്‍ ! കോഴിക്കോട് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മുതുവാട്ട് താഴം പാലത്തിന് സമീപം ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

New Update
1do not cross

കോഴിക്കോട്: ശനിയാഴ്ച അര്‍ധരാത്രി മുതല്‍ കാണാതായ യുവാവിന്റെ മൃതദേഹം ചേളന്നൂര്‍ മുതുവാട്ട്താഴം പുഴയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കുന്നത്ത് അജയന്റെ(30) മൃതദേഹം ആണ് കണ്ടെത്തിയത്.   കാലില്‍ മുഴുവന്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയിലായിരുന്നു.  ഇത് മുറിച്ചുമാറ്റിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

Advertisment

മുതുവാട്ട് താഴം പാലത്തിന് സമീപം ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment