അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ.വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

അതേസമയം  കോൺഗ്രസിൽ നിന്ന് സുബ്രഹ്മണ്യൻ  നേരത്തെ രാജിവെച്ചിരുന്നു. സുബ്രഹ്മണ്യൻ നൽകിയ കത്ത് സ്വീകരിച്ചാണ് ഇപ്പോൾ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുള്ളത്.

New Update
KPCC Member Expelled from Party

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. കെ.വി. സുബ്രഹ്മണ്യനെതിരെ കെപിസിസി നേതൃ യോഗത്തിൽ എം കെ രാഘവൻ വിമർശനം ഉയർത്തിയിരുന്നു.

Advertisment

ചേവായൂർ സർവീസ് സഹകരണ ബാങ്ക അധികാരവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണം. ഇവിടെ ഡിസിസിയുടെ ഔദ്യോഗിക വിഭാഗത്തിന് എതിരെ സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ നില നിൽക്കുന്നതും ചേരി പോരും ശക്തമായിരുന്നു.

തിരഞ്ഞെടുപ്പ് കാലത്തും ഇവർ പരസ്യ വാർത്ത സമ്മേളനം നടത്തിയതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ബാങ്കിലെ ക്രമക്കേട് മറച്ചു വെക്കാൻ ഇവർ സിപിഎമ്മിനൊപ്പം ചേർന്നു പ്രവർത്തിച്ചു എന്നാരോപണവും ഒരു വിഭാഗം ഉന്നയിച്ചിരുന്നു.

കെപിസിസി അംഗമായതിനാൽ സുബ്രഹ്മണ്യനെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു.

അതേസമയം  കോൺഗ്രസിൽ നിന്ന് സുബ്രഹ്മണ്യൻ  നേരത്തെ രാജിവെച്ചിരുന്നു. സുബ്രഹ്മണ്യൻ നൽകിയ കത്ത് സ്വീകരിച്ചാണ് ഇപ്പോൾ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുള്ളത്.

Advertisment