കുവൈത്ത് എലത്തൂർ അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് 2024 വിതരണം ചെയ്തു

അമീൻ അബ്ദുൾ അസീസിന്റെ ഖിറാഅത്തോടെ  ആരംഭിച്ച ചടങ്ങിൽ കഴിഞ്ഞ ദിവസം കുവൈത്തിൽ  തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kuwait elathur association

എലത്തൂർ : കുവൈത്ത് എലത്തൂർ അസോസിയേഷൻ സംഘടിപ്പിച്ച വിദ്യഭ്യാസ അവാർഡ് 2024,  എസ്.എസ്.എൽ.സി &  പ്ലസ് ടു തുടങ്ങിയ പരീക്ഷകളിൽ വിജയം കൈവരിച്ച കെ.ഇ.എ അംഗങ്ങളുടെ കുട്ടികൾക്ക് മെമന്റൊയും ക്യാഷ്‌ അവാർഡും ജൂൺ 15 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് എലത്തൂർ എം ഐ മദ്രസ ഹാളിൽ വെച്ചു വിതരണം ചെയ്തു.

Advertisment

അമീൻ അബ്ദുൾ അസീസിന്റെ ഖിറാഅത്തോടെ  ആരംഭിച്ച ചടങ്ങിൽ കഴിഞ്ഞ ദിവസം കുവൈത്തിൽ  തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

അസോസിയേഷൻ  ജനറൽ സെക്രട്ടറി ഹബീബ് എടയക്കാട് സ്വാഗതവും പ്രസിഡണ്ട് യാക്കൂബ് എലത്തൂർ അദ്ധ്യക്ഷതയും നിർവഹിച്ചു. എലത്തൂർ പോലിസ് സബ് ഇൻസ്പെക്ടർ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. 
 
കോഴിക്കോട് കോർപ്പറേഷൻ ഒന്നാം വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ പരിപാടിക്ക് ആശംസകൾ നേർന്നു. കുവൈത്ത് എലത്തൂർ അസോസിയേഷൻ രക്ഷാധികാരി ഇ കെ അബ്ദുൾ റസാക്ക്, എലത്തൂർ മഹല്ല് മുതവല്ലി നിസാർ കെ എം, സലീം ഹാജി മാളിയക്കൽ, ഉനൈസ്, കെ ഇ എ കോർഡിനേറ്റർമാരായ ഫിറോസ് എൻ, ഷെഫീഖ് കെ.പി, ഹാസിഫ് എസ് എം കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും വിദ്യാഭ്യാസ അവാർഡ് വിതരണത്തിൽ പങ്കെടുത്തു.

വിദ്യാഭ്യാസ അവാർഡ് വിതരണ കമ്മിറ്റി ചെയർമാൻ അർഷദ് ഹംസ ആയിരുന്നു പരിപാടികൾ നിയന്ത്രിച്ചത്. മുഹമ്മദ്‌ അസ്‌ലമിന്റെ നന്ദിപ്രകാശനത്തോടെ പരിപാടി അവസാനിച്ചു.

Advertisment