/sathyam/media/media_files/dfLCLVnErQ9kGjGcENoS.jpg)
കോഴിക്കോട്: തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി സുബ്രഹ്‌മണ്യം.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സ്വന്തം ഇഷ്ടപ്രകാരമല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. വിശ്വസ്തന്‍ ജയന്ത് പറയുന്നത് മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. ജയന്ത് ചെയ്യുന്ന പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ നാശത്തിനാണെന്നും സുബ്രഹ്‌മണ്യം കടന്നാക്രമിച്ചു.
കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും ആരുടെയും പെട്ടിപിടിക്കാന്‍ തന്നെ കിട്ടില്ലെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ഏകപക്ഷീയമായി പെരുമാറുന്നു. എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി താന്‍ പ്രവര്‍ത്തിച്ചില്ലെന്നും കെ സുബ്രഹണ്യം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പ്രവര്‍ത്തിച്ചുവെന്ന പരാതിയിലാണ് സുബ്രഹ്‌മണ്യത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us