New Update
/sathyam/media/media_files/qCajZZRHrsGCoebieEMS.jpg)
കോഴിക്കോട്; കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍ആര്‍ഇപി പൂത്തോട്ട് ഭാഗത്ത് ഉഗ്ര സ്‌ഫോടന ശബ്ദം. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികള്‍ കേട്ടത്.
Advertisment
കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങള്‍ പറഞ്ഞു. പൂത്തോട്ട് താഴെ തോടിനോട് ചേര്‍ന്ന മേഖലയില്‍ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്.
മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്കു വിള്ളല്‍ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികള്‍ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us