കോഴിക്കോട് വൻ ലഹരിവേട്ട; ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന ഒരു കിലോയോളം എംഡിഎംഎ പിടികൂടി

50 ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണിത്. കോഴിക്കോട് എക്സൈസ് നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡാണ് കേസ് എടുത്തത്.

New Update
arrUntitledchh

കോഴിക്കോട്: കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎ എക്സൈസ് പിടികൂടി. റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതി വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശി ഇസ്മായില്‍ എം (വയസ്സ് 27) അറസ്റ്റിലായി.

Advertisment

50 ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണിത്. കോഴിക്കോട് എക്സൈസ് നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡാണ് കേസ് എടുത്തത്.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറും പാർട്ടിയും നടത്തിയ റെയ്‌ഡിൽ പുലർച്ചെ 5 മണിക്കാണ് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു വന്ന മയക്കുമരുന്നുമായി പ്രതിയെ അറസ്റ്റ് ചെയ്തത്.  

Advertisment