/sathyam/media/media_files/Gd8RtgFCWRVXYFCHRevQ.jpg)
കോഴിക്കോട്: നവവധുവിന് മര്‍ദനമേറ്റ സംഭവത്തിന് പിന്നാലെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസിനെതിരെ വീണ്ടും ആരോപണം. മാറാട് സ്വദേശിയായ നിമ്മി ഭര്‍തൃവീട്ടില്‍ മരിച്ചത് പൊലീസ് അന്വേഷിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
നവവധുവിന്‍റെ കേസില്‍ സസ്പെന്‍ഷനിലായ എസ്.എച്ച്.ഒ എ.എസ് സരിനെതിരെയാണ് പുതിയ ആരോപണവും. മകളുടേത് കൊലപാതകമാണെന്ന പരാതിയില്‍ തെളിവ് കൊണ്ടുവരാന്‍ പറഞ്ഞ് സിഐ പറഞ്ഞയച്ചെന്ന് നിമ്മിയുടെ അച്ഛന്‍ ബാബുരാജന്‍ പറഞ്ഞു.
'ങ്ങള് തെളിവുകള് തരീ' എന്നാണ് അവര് പറഞ്ഞത്. ജിമ്മിന്ന് പറയുന്ന പൊലീസുകാരന്‍ മൃദുലിന്‍റെ വല്യച്ഛന്‍റെ സ്നേഹിതന്‍ കൂടിയാണെന്ന് ബാബുരാജന്‍ കൂട്ടിച്ചേര്‍ത്തു. മകളെ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് അമ്മയും പറയുന്നത്.
'ഓളാകെ ചെറിയ കുട്ടിയായിട്ട് ഒന്നും ചെയ്യൂല. ഓള്‍ക്ക് ഫോണില്ല. ഫോണ് ഓല് വാങ്ങി കൊടുക്കില്ല. അവിടെ നടക്കുന്നതൊക്കെ ഓളിങ്ങോട്ട് വിളിച്ചു പറയുമെന്നൊരിതാണ് അവര്‍ക്ക്'.. അമ്മ വിതുമ്പി.
കഴിഞ്ഞ മാര്‍ച്ച് പതിനൊന്നിനാണ് നിമ്മിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാം വിവാഹ വാര്‍ഷികത്തിന് ഒരാഴ്ച ശേഷിക്കെയായിരുന്നു മരണം. നിമ്മിയെ ഭര്‍ത്താവ് പെരുമണ്ണ സ്വദേശി മൃദുല്‍ മര്‍ദിച്ചിരുന്നുവെന്നും കൂടുതല്‍ സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ട് മാനസികമായി ഭര്‍തൃപിതാവും മാതാവും പീഡിപ്പിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി അച്ഛന്‍ പന്തീരാങ്കാവ് പൊലീസിലാണ് പരാതി നല്‍കിയിരുന്നത്.
മുപ്പതുകാരിയായ നിമ്മി ആത്മഹത്യ ചെയ്യില്ലെന്നും മരിക്കുന്നതിന് തലേന്ന് പോലും ഫോണില്‍ സംസാരിച്ചതാണെന്നും അമ്മയും പറയുന്നു. മകള്‍ മരിച്ച വിവരം ആദ്യം മറച്ചുപിടിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചെന്നും ആരോപണം.
പന്തീരാങ്കാവ് പൊലീസിന്‍റെ നിസംഗത കാരണം കോഴിക്കോട് കമ്മീഷണര്‍ക്കും പിന്നീട് മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടും കാര്യമായ നീക്കുപോക്കുകളുണ്ടായില്ലെന്നാണ് ആക്ഷേപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us