/sathyam/media/media_files/otl0rSjzKdm9oDqTzXHB.jpg)
കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേർക്ക് പ​രി​ക്കേ​റ്റു. ആ​യി​ഷു, നാ​രാ​യ​ണി എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.
രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ ക​നാ​ൽ​പ്പാ​ലം റോ​ഡി​ലാ​ണ് സം​ഭ​വം. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ താ​ഴെ​വീ​ണു​പോ​യ ആ​യി​ഷു​വി​ന്‍റെ കൈ​ക​ളി​ലും മു​ഖ​ത്തും നാ​രാ​യ​ണി​യു​ടെ കാ​ലി​നു​മാ​ണ് ക​ടി​യേ​റ്റ​ത്. ഇ​രു​വ​രും നാ​ദാ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം പ​തി​വാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us