/sathyam/media/media_files/ULLmqvqLJiJcnyvsV4LU.jpg)
കോഴിക്കോട്; കുന്ദമംഗലം സ്വദേശിയായ ഡെപ്യൂട്ടി മാനേജര്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായത് 47,000 രൂപ.
സാധനങ്ങള്‍ വാങ്ങിയശേഷം പണം നല്‍കാന്‍ കാര്‍ഡ് നല്‍കിയപ്പോഴാണ് അക്കൗണ്ടില്‍ പണം ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് തലേന്ന് രാത്രി പണം നഷ്ടമായ വിവരം മനസ്സിലാക്കുന്നത്.
ജൂണ്‍ 21ന് ഉദ്യോഗസ്ഥയുടെ വാട്‌സാപ്പ് നമ്പറിേേലക്ക് മെസേജ് വന്നിരുന്നു. പിഴ അടയ്ക്കാനുണ്ടെന്നറിയിച്ച് 'പരിവാഹന്‍' വിഭാഗത്തില്‍ നിന്നാണ് മെസേജ് വന്നത്. എപികെ ഫയലായാണ് വന്നത്. ഈ മെസേജ് തുറന്നു നോക്കിയെങ്കിലും ഇതിനോട് പ്രതികരിച്ചില്ല.
എന്നാല്‍ എപികെ ഫയല്‍ തുറന്നതോടെ ഫോണില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ശേഖരിക്കാനായി എന്നാണ് അറിയാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് പറഞ്ഞു. ആസൂത്രിതമായ തട്ടിപ്പാണ് നടന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ പവര്‍ ഡല്‍ഹി, മധ്യപ്രദേശ് വൈദ്യതി കേന്ദ്രം എന്നിവിടങ്ങളിലെ ബില്‍ അടയ്ക്കാനാണ് തുക ഉപയോഗിച്ചിരിക്കുന്നത്.
ആയിരത്തില്‍ താഴെ മാത്രമുള്ള ബില്ലുകള്‍ക്ക് പത്തൊന്‍പതിനായിരത്തോളം രൂപയാണ് ബില്‍ അടച്ചത്. ഇങ്ങനെ മൂന്ന് ട്രാന്‍സാക്ഷനുകളിലായാണ് അക്കൗണ്ടിലെ പണം മുഴുവന്‍ പിന്‍വലിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us