നിർമാണത്തിലുള്ള വീടിനു മുകളിൽ നനയ്ക്കാൻ കയറി; കാൽ വഴുതി ടെറസിൽ നിന്ന് വീണു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം

നിർമാണത്തിലിരുന്ന സ്വന്തം വീടിനു മുകളിൽ നനയ്ക്കാനായി കയറിയതായിരുന്നു. മുകളിൽ നിന്നും കാൽ വഴുതി താഴെ വീണാണ് അപകടം. ജൂൺ 24ന് രാവിലെയാണ് സംഭവം.

New Update
shino Untitledbo

കോഴിക്കോട് : നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 40കാരന്‍ മരിച്ചു.താമരശ്ശേരി ചമൽ-വേണ്ടേക്കുംച്ചാൽ പുത്തൻപുരയിൽ എം ഡി ഷിനോ ആണ് മരിച്ചത്.

Advertisment

നിർമാണത്തിലിരുന്ന സ്വന്തം വീടിനു മുകളിൽ നനയ്ക്കാനായി കയറിയതായിരുന്നു. മുകളിൽ നിന്നും കാൽ വഴുതി താഴെ വീണാണ് അപകടം. ജൂൺ 24ന് രാവിലെയാണ് സംഭവം.

വീഴ്‌ചയിൽ സാരമായി പരിക്കേറ്റ ഷിനോയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Advertisment