ഫോൺ ചെയ്‌തു നിൽക്കുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീണു; യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കുന്നത്ത് പാലത്തിന് സമീപത്തെ ബണ്ടിനോട് ചേർന്ന് ഫോൺ ചെയ്‌തു നിൽക്കുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

New Update
detUntitledye

കോഴിക്കോട്: മാമ്പുഴയിൽ കാൽവഴുതി വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുന്നത്ത് പാലം നെല്ലുളി വീട്ടിൽ രതീഷ് (47) ആണ് മരിച്ചത്.

Advertisment

കുന്നത്ത് പാലത്തിന് സമീപത്തെ ബണ്ടിനോട് ചേർന്ന് ഫോൺ ചെയ്‌തു നിൽക്കുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

മീഞ്ചന്ത ഫയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവ് കാൽവഴുതി വീണതെന്ന് സംശയിക്കുന്ന മാമ്പുഴയുടെ ബണ്ടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

 മാമ്പുഴയിൽ വലിയ കുത്തൊഴുക്ക് ഉണ്ടായിരുന്നെങ്കിലും ബണ്ടിന് സമീപത്ത് നിന്നുതന്നെ ഫയർ യൂണിറ്റ് അംഗങ്ങളുടെ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.

Advertisment