New Update
/sathyam/media/media_files/2025/12/06/death-2025-12-06-20-16-18.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദിൻ്റെ അമ്മ ശാന്ത ടീച്ചർ അന്തരിച്ചു. 77 വയസ്സായിരുന്നു.
Advertisment
കടുത്ത പനിയെ തുടർന്ന് പാങ്ങോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തൃക്കണ്ണാപ്പുരത്ത് സ്ഥാനാർതിത്വം നിഷേധിച്ചതിനെ തുടർന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തിയ സംഭവം വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ആർഎസ്എസ് പ്രവർത്തകൻ ആനന്ദിൻ്റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നായിരുന്നു പൊലീസിൻ്റെ എഫ്ഐആർ.
ബന്ധുവിൻ്റെ മൊഴിയിലാണ് പൂജപ്പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സഹോദരി ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us