രത്നാകരൻ ഭാഗവതർ സംഗീതസഭയുടെ മൂന്നാമത് സംഗീതരത്നാകരം പുരസ്കാരം പത്മശ്രീ ഓമനക്കുട്ടിക്ക്

New Update
press meet tvm-7

തിരുവനന്തപുരം: രത്നാകരൻ ഭാഗവതർ സംഗീതസഭയുടെ  മൂന്നാമത് സംഗീതരത്നാകരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2025 -ലെ സംഗീതരത്നാകരം പുരസ്കാരം പ്രശസ്ത കർണ്ണാടക സംഗീതജ്ഞ പത്മശ്രീ ഡോ. ഓമനക്കുട്ടിക്ക് സമ്മാനിക്കും.

Advertisment

മാധവ്കൃഷ്ണ.കെ.എസ്, സുരജ്ഞന വർഷ എസ്.ആർ. എന്നിവർ 2025 രത്നാകരൻ ഭാഗവതർ സംഗീതസഭയുടെ യുവപ്രതിഭാ സംഗീതരത്നാകരം പുരസ്കാരത്തിന് അർഹരായി. സമഗ്ര സംഭാവനയ്ക്കുള്ള സംഗീതരത്നാകരം പുരസ്കാരങ്ങൾ സിനിമാ പിന്നണി ഗായകൻ ശ്രീകാന്ത്, കീബോർഡിസ്റ്റ് തങ്കരാജ് എന്നിവർക്കും സമ്മാനിക്കും.

sangeetharatnakara award

ഫലകവും പൊന്നാടയും പ്രശസ്തി പത്രവുമാണ് അവാർഡ് ആയി നൽകുന്നത്. ഉദയ ശങ്കർ (ഹാർമോണിയം വാദകൻ), അനന്തപുരം ബാബു (തബല വാദകൻ), പത്മ അനിൽ (കർണ്ണാടക സംഗീതം) എന്നിവർക്ക് പ്രത്യേക ആദരവ് അർപ്പിക്കും. 

നവംബർ 19 ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന സംഗീത സാന്ദ്രമായ ചടങ്ങിൽ പൂയം തിരുന്നാൾ ഗൗരി പാർവ്വതി ഭായി തമ്പുരാട്ടി പുരസ്കാരങ്ങൾ സമ്മാനിക്കും. ജൂറി ചെയർ പേഴ്സൺ ഡോ.ബി.അരുന്ധതി, ജൂറി അംഗങ്ങൾ ഡോ. വാഴമുട്ടം ചന്ദ്രബാബു, ബാല സുബ്രഹ്മണ്യം, മുരളി കോട്ടയ്ക്കകം, രത്നാകരൻ ഭാഗവതർ സംഗീതസഭ  പ്രസിഡന്റ് സുകു പാൽക്കുളങ്ങര, സെക്രട്ടറി മോഹൻ പേരൂർക്കട, എന്നിവരാണ് പത്രസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.

Advertisment