അഭിജിത് ഫൗണ്ടേഷൻ - നിംസ് "മനസ് ": സൗജന്യ കൗൺസിലിംഗ് സെന്റർ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്തു

New Update
vd satheesan inauguration

തിരുവനന്തപുരം: ശാരീരിക ആരോഗ്യത്തിനൊപ്പമോ അതിലധികമോ പ്രാധാന്യം നൽകേണ്ട ഒന്നാണ് മാനസിക ആരോഗ്യം. പ്രത്യേകിച്ചും പുതിയ കാലഘട്ടത്തിൽ സ്ത്രീകളുടെയും, കുട്ടികളുടെയും കാര്യത്തിൽ.

Advertisment

ഇക്കാര്യത്തിൽ അഭിജിത് ഫൗണ്ടേഷനും നിംസ് ഹോസ്പിറ്റലും ഒത്തു ചേർന്നു ആരംഭിച്ച സൗജന്യ കൗൺസിലിംഗ് കേന്ദ്രം "മനസ്" തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ഉദ്ഘാടനം നിർവഹിച്ചു. ഇത് ഒരു നിർണായക നാഴികക്കല്ല് ആകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

nims manas inauguration-2

ലഹരിക്ക് അടിമയായ യുവാക്കളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനായുള്ള ശ്രമമാണ് നിംസ് മെഡിസിറ്റിയും അഭിജിത് ഫൗണ്ടേഷനും മനസിലൂടെ ഉദ്ദേശിക്കുന്നതെന്ന് നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു.

nims manas

അമീബിക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം സംസ്ഥാനത്ത് പെരുകുന്ന സാഹചര്യത്തിൽ "അമീബിക് മസ്തിഷ്ക ജ്വരം ബോധവൽക്കരണം; വിദ്യാലയങ്ങളിലൂടെ" പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ചടങ്ങിൽ തുടക്കം കുറിച്ചു.

നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു, ഫൗണ്ടേഷൻ വൈസ് ചെയർമാൻ കരുംകുളം ജയകുമാർ, വാർഡ് കൗൺസിലർ പാളയം രാജൻ, പൂന്തുറ ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment