കേരള എൻജിഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

New Update
indiragandhi remembrance

നെയ്യാറ്റിന്‍കര: കേരള എൻജിഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ നാൽപ്പത്തിയൊന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.  

Advertisment

അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുസ്മരണവും ഇന്ദിരാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി സെക്രട്ടറി സി.ആർ. പ്രാണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്ത്യയെ ലോകശക്തിയായി വളർത്തി വലുതാക്കിയത് ഇന്ദിരാഗാന്ധിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ, എസ്.എസ്. സജി, എം. വിനോദ് കുമാർ, ആർ.കെ. ശ്രീകാന്ത്, ഷിബിലാൽ, അജയാക്ഷൻ പി.എസ്, അജിത് കുമാർ, എസ്. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment