കൊല്ലയിൽ കുടുംബശ്രീ സിഡിഎസ് വാർഷികം സി.കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

New Update
kollayil kudumbasree varshikam

ദാരിദ്ര്യനിർമ്മാജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് 1998ൽ സംസ്ഥാനത്ത് ആവിഷ്കരിച്ച സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയുടെ 27 -മത് വാർഷികവും കൊല്ലയിൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വാർഷികവും പാറശ്ശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisment

kollayil kudumbasree varshikam-2

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.എൻ എസ് നവനീത്കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൊല്ലയിൽ സി.ഡി.എസ്. ചെയർപേഴ്സൺ കെ.പി.സുശീല സ്വാഗതം ആശംസിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പത്മകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.എസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി.എസ്.തസ്നീം എന്നിവർ  സംസാരിച്ചു.

kollayil kudumbasree varshikam-3

സ്ത്രീകൾക്ക് സ്വതന്ത്രമായി ജനകീയ പ്രവർത്തനങ്ങൾ നടത്തുന്നതിനും, സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനം, മാനസിക ഉല്ലാസം തുടങ്ങി, സ്ത്രീകൾക്ക് മാത്രമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പെണ്ണിടം പദ്ധതിയുടെ ഉദ്ഘാടനവും യോഗത്തിൽ നടന്നു. 

ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. ബൈജു, വി.എസ്.അനില, ഷൈൻഷാം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി.ജോണി വിക്ടർ സുരേഷ് (മെമ്പർ സെക്രട്ടറി), കെ.പി. സുശീല (സി.ഡി.എസ്. ചെയർപേഴ്സൺ), രമേഷ് (ജില്ലാമിഷൻ കോഡിനേറ്റർ), ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. മഹേഷ്, സന്തോഷ്കുമാർ, കൊല്ലയിൽ രാജൻ, പ്രിയ എൻ.എസ്, ജി.എസ് ബിനു, ബിന്ദു.വി, ശശികല.എസ്. സിനികുമാരി, ബിന്ദു ബാല. എൽ, ജ്യോതിഷ് റാണി, അഡ്വ.ഷീബ അനീഷ്, ബ്ലോക്ക് കോർഡിനേറ്റർമാരായ അനിത, രബിത, പാർവതി എന്നിവരും ആശംസകൾ അർപ്പിച്ചു.

kollayil kudumbasree varshikam-4

ഉദ്ഘാടനത്തിന് മുന്നോടിയായി നുളക്കോണം മുതൽ മഞ്ചവിളാകം ആയുഷ് ആരോഗ്യകേന്ദ്രം വരെ നടന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങളായ സുശീല (പങ്കോട്ടുകോണം), ലേഖ (ദേവേശ്വരം), ലൈല (നടൂർകൊല്ല), ബിനുകുമാരി (പെരുമ്പോട്ടുകോണം), സരസമ്മ (മാങ്കോട്ടുകോണം), ലത (മലയിക്കട), കുമാരിബിന്ദു (മഞ്ചവിളാകം), അനിതാശാലി (പൂവത്തൂർ), റെജി (ചാരുവിളാകം), ജയചന്ദ്രകുമാരി (മേക്കൊല്ല), ജയകുമാരി (ധനുവച്ചപുരം), പ്രവിത (കൊറ്റാമം), സലീന (പുതുശ്ശേരിമഠം), രമണി (എയ്തുകൊണ്ടകാണി), ആഗ്നസ് (ഉദിയൻകുളങ്ങര), ശ്രീജ (പനയമൂല) എന്നിവർ നേതൃത്വം നൽകി. സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ പി.ലേഖ കൃതജ്ഞത രേഖപ്പെടുത്തി.

Advertisment