നെഹ്റു പീസ് ഫൗണ്ടേഷൻ പുരസ്കാരം പ്രസാദ് അമ്പാടിക്ക്

New Update
prasad ambadi

തിരുവനന്തപുരം: നെഹ്രു പീസ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള മികച്ച പൊതുപ്രവർത്തകനുള്ള "നെഹ്രു പുരസ്‌കാരം" പ്രസാദ് അമ്പാടിക്ക്.

Advertisment

നവംബർ 14 ശിശുദിനത്തിൽ തൈക്കാട് ഗാന്ധി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  ജി.ആർ അനിൽ പുരസ്കാരം പ്രസാദ് അമ്പാടിക്ക് സമ്മാനിക്കും

പതിനഞ്ച് വർഷമായി ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ യുടെ നിരവധി കാരുണ്യ പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പ്രസാദ് അമ്പാടി കൊട്ടാരക്കര എസ്സ്.എൻ.ഡി.പി.  യൂണിയൻ കമ്മറ്റി അംഗമാണ്.

തളവൂർകോണം മൂങ്ങുർ ദേവീ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്, മൈലോട് ക്ഷേത്ര പ്രവേശന സ്മാരക ഹയർ സെക്കന്ററി സ്കൂൾ ഭരണസമിതി മെംബർ എന്നീ നിലകളിൽ പൊതുജനങ്ങളുമായി നിരന്തര സമ്പർക്കവും നിരവധി ജനകീയ പ്രവർത്തനങ്ങൾക്ക് സജീവമായ നേതൃത്വവും നൽകി വരുന്നു. കൊട്ടാരക്കര മൈലോട് സ്വദേശിയാണ്. 

ഭാര്യ: ജയ പ്രസാദ് ഹൈസ്ക്കൂൾ അദ്ധ്യാപികയും കവിയത്രിയുമാണ്. ഡോ. അഭിഷേക് മകനാണ്.

Advertisment