New Update
/sathyam/media/media_files/dDxToMiPkK8FjIDg4frk.jpg)
തിരുവനന്തപുരം: വർക്കല തിരുവമ്പാടിയിൽ യുവാവ് റിസോർട്ടിലെ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു.
Advertisment
സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെ നീന്തൽ കുളത്തിൽ നീന്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊടൈക്കനാൽ സ്വദേശി ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്.
30 അം​ഗ വിനോദ സഞ്ചാര സംഘത്തിനൊപ്പമാണ് ദാവൂദ് ഇബ്രാഹിം ഇവിടെയെത്തിയത്. നീന്തുന്നതിനിടെ അപസ്മാര ബാധിതനായി മുങ്ങിപ്പോയതാകാമെന്നാണ് നി​ഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us