Advertisment

ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

New Update
boy

തൃശ്ശൂർ: ശ്രീനാരായണപുരത്ത് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിൻ്റെ മകൻ ശ്രുത കീർത്ത് (11) ആണ് മരിച്ചത്.

ശബരിമല തീർത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീർത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു.

കുളക്കടവിൽ ഇരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കുളത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ എആർ മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment