New Update
/sathyam/media/media_files/2025/04/19/UjGolpnFA4BiC633T7zn.jpg)
മലപ്പുറം : അവധിക്കാലത്ത് വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന ബാലോൽസവം വിജയിപ്പിക്കുന്നതിന് വേണ്ടി മലർവാടി ബാലസംഘം മലപ്പുറം, ശാന്തപുരം മേഖലകൾ സംയുക്തമായി യൂണിറ്റ് കോർഡിനേറ്റർമാർക്ക് തിരൂർക്കാട് ഇലാഹിയ കോളേജിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. മലർവാടി ബാലസംഘം മലപ്പുറം ജില്ല സെക്രട്ടറി ശഹീർ വടക്കാങ്ങര ഉദ്ഘാടനം ചെയ്തു.
Advertisment
ker
'കളിയിലുണ്ട് കാര്യം' തലക്കെട്ടിൽ കുട്ടികളെ യാന്ത്രികമായ ഒഴിവുകാല ജീവിതത്തിൽ നിന്നും സർഗ്ഗാത്മകതയുടേയും ധാർമ്മിക മൂല്യങ്ങളുടേയും ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വ്യത്യസ്തവും നൂതനവുമായ പതിനഞ്ചോളം കളികളാണ് ബാലോൽസവത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ പൂപ്പലം അധ്യക്ഷത വഹിച്ചു.

വിവിധ കളികളുടെ പരിശീലനങ്ങൾക്ക് ഇഹ്സാൻ, പി നൗഫൽ വടക്കാങ്ങര, റോഷ്ന, ലബീബ, സഫിയ, ഹുസൈൻ പടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.
കെ നിസാർ സ്വാഗതം പറഞ്ഞു. കെ.പി സലീം ഖുർആൻ ക്ലാസ് നടത്തി. ഖാലിദ് അന്തമാൻ സമാപനവും മലർവാടി പെരിന്തൽമണ്ണ ഏരിയ കോർഡിനേറ്റർ എൻ.പി മുനീർ തൂത നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us