Advertisment

സംസ്ഥാനത്തെ ആദ്യ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പാലക്കാട് പോളിടെക്നിക്കില്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

പ്രവര്‍ത്തനം ജെന്‍ റോബോട്ടിക്സിന്‍റെ സഹകരണത്തോടെ

New Update
R Bindu inaugurated


പാലക്കാട്: സംസ്ഥാനത്തെ ആദ്യ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പാലക്കാട് പോളിടെക്നിക്കില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

Advertisment

ലോകത്തെ ആദ്യ സ്കാവഞ്ചര്‍ റോബോട്ടായ ബാന്‍ഡികൂട്ടിന്‍റെ നിര്‍മ്മാതാക്കളായ ജെന്‍ റോബോട്ടിക്സുമായി സഹകരിച്ചാണ് ഈ പദ്ധതി പാലക്കാട് നടപ്പാക്കുന്നത്.

സംസ്ഥാനത്തിന്‍റെ അഭിമാന മുഹൂര്‍ത്തമായാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിയെ കാണുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. പുതു തലമുറയെ ആധുനിക സാങ്കേതിക നൈപുണ്യ ശേഷിയില്‍ മികവുറ്റവരാക്കാനുള്ള വലിയ ഉദ്യമത്തിന്‍റെ ഭാഗമാണിത്.

 ആധുനിക സാങ്കേതികവിദ്യയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വ്യാപകമാക്കാനുള്ള ജെന്‍ റോബോട്ടിക്സ് സഹകരണത്തെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അഡ്വക്കേറ്റ് കെ പ്രഭാകരന്‍ എംഎല്‍എ അധ്യക്ഷന്‍ ആയിരുന്നു.

Advertisment