/sathyam/media/media_files/2025/11/12/1005580454-2025-11-12-18-45-02.jpg)
തിരുവനന്തപുരം: കർണാടക സംഗീത ഇതിഹാസത്തിന്റെ പൈതൃകം എന്നറിയപ്പെടുന്ന വെച്ചൂർ ഹരിഹരസുബ്രഹ്മണ്യരുടെ നൂറാമത് ജന്മദിനം, വെച്ചൂർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു.
1925 നവംബർ 11ന് കേരളത്തിലെ കോട്ടയം ജില്ലയിലെ ശാന്തമായ വെച്ചൂർ ഗ്രാമത്തിൽ ജനിച്ച വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ സാംസ്കാരിക സമ്പന്നമായ ചുറ്റുപാടിലാണ് വളർന്നത്. ചെറുപ്പം മുതൽക് തന്നെ കർണാടക സംഗീതത്തോടുള്ള താല്പര്യം മനസ്സിലാക്കിയ പിതാവ് ആ വഴിക്ക് തന്നെ അദ്ദേഹത്തെ നയിച്ചു.
1947ൽ ഓണേഴ്സ് ഓടുകൂടി ബിരുദം നേടിയ അദ്ദേഹം ഇതിഹാസ സംഗീതക്കാരായ ക ചെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. അധ്യാപന വൃത്തിയിൽ ആകർഷനായ അദ്ദേഹം വിവിധ സ്കൂളുകളിലായും അതിനുശേഷം സംഗീത അക്കാദമിയിലും പത്മവിഭൂഷൻ ഡോക്ടർ കെ ജെ യേശുദാസ് ഉൾപ്പെടെയുള്ള ഒട്ടേറെ ശിഷ്യരെ സംഗീതം അഭ്യസിപ്പിച്ചു. ,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us