Advertisment

രഹസ്യ ബന്ധം ആരോപിച്ച് നാട്ടുകാര്‍ യുവതിയുടേയും യുവാവിന്റേയും തല മൊട്ടയടിച്ചു

New Update

ഭുവനേശ്വര്‍: രഹസ്യ ബന്ധം ആരോപിച്ച് നാട്ടുകാര്‍ യുവതിയുടേയും യുവാവിന്റേയും തല മൊട്ടയടിച്ചു. ഒഡീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി തലമൊട്ടയടിക്കുകയായിരുന്നു.

Advertisment

publive-image

ഇരുവരും തമ്മില്‍ പ്രണയമാണെന്നും രഹസ്യബന്ധം ഉണ്ടെന്നും ആരോപിച്ച് ഇവര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനേയും യുവതിയേയും പിടികൂടി പരസ്യമായി തലമൊട്ടയടിക്കുകയായിരുന്നു.

തല മൊട്ടയടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

Advertisment