Advertisment

നിരോധനം ലംഘിച്ചു യാത്ര : സംസ്ഥാനത്ത് ഇന്ന് 2408 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

New Update

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2408 പൊലീസ് പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2399 പേരാണ്. 1683 വാഹനങ്ങളും പിടിച്ചെടുത്തുവെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Advertisment

publive-image

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഈയാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 103, 115, 69

തിരുവനന്തപുരം റൂറല്‍ 362, 374, 243

കൊല്ലം സിറ്റി 246, 246, 211

കൊല്ലം റൂറല്‍ 109, 109, 107

പത്തനംതിട്ട 238, 238, 211

കോട്ടയം 120, 134, 47

ആലപ്പുഴ 126, 128, 96

ഇടുക്കി 86, 18, 6

എറണാകുളം സിറ്റി 201, 179, 116

എറണാകുളം റൂറല്‍ 160, 138, 109

തൃശൂര്‍ സിറ്റി 78, 107, 56

തൃശൂര്‍ റൂറല്‍ 119, 118, 72

പാലക്കാട് 71, 85, 64

മലപ്പുറം 87, 145, 32

കോഴിക്കോട് സിറ്റി 34, 34, 33

കോഴിക്കോട് റൂറല്‍ 10, 02, 09

വയനാട് 55, 19, 36

കണ്ണൂര്‍ 181, 188, 152

കാസര്‍ഗോഡ് 22, 22, 14

Advertisment