Advertisment

ലോക്ഡൗണ്‍ പിന്‍വലിക്കുന്ന തീരുമാനം ഏപ്രില്‍ 10ന് ശേഷം.... പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമായ വിലയിരുത്തല്‍ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ വിളിച്ചു ചേര്‍ക്കും

New Update

ന്യൂഡല്‍ഹി: കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യം വിലയിരുത്തിയ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്‍വലിക്കുന്ന തീരുമാനം ഏപ്രില്‍ 10ന് ശേഷം.ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമായ വിലയിരുത്തല്‍ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ വിളിച്ച്‌ ചേര്‍ത്തിട്ടുണ്ട്.

Advertisment

publive-image

ഏപ്രില്‍ പത്ത് വരെ ഉള്ള രോഗവ്യാപന സാഹചര്യം വിലയിരുത്തി ലോക്ക് ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്ക് അനുസരിച്ച്‌ വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി.

ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ച്‌ 77 പേര്‍ മരിച്ചു. 3030 പേര്‍ ആണ് ചികിത്സയില്‍ ഉള്ളത്. 267 പേര്‍ക്ക് ഭേദമായി. കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗം നരേന്ദ്രമോദി വിളിച്ച്‌ ചേര്‍ത്തിട്ടുണ്ട്.

lock down extended decession
Advertisment