Advertisment

ലോക്ക് ഡൗണ്‍ ലംഘനം; പ്രഭാത സവാരിക്ക് ഇറങ്ങിയ 40പേര്‍ അറസ്റ്റില്‍

New Update

കൊച്ചി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ അറസ്റ്റില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 40 പേരാണ് കൊച്ചിയില്‍ അറസ്റ്റിലായത്.കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്.

Advertisment

publive-image

പനമ്പിള്ളി നഗര്‍ വാക്ക് വേയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. പോലീസ് പലതവണ വിലക്കിയിട്ടും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇവര്‍ പ്രഭാതസവാരിക്ക് ഇറങ്ങുകയായിരുന്നു.

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ആണ് പോലീസ് നടപടി. ഇതനുസരിച്ച്‌ പതിനായിരം രൂപ പിഴയും 2 വര്‍ഷം വരെ തടവും ലഭിക്കാം.

lock down fourty person arrest
Advertisment