Advertisment

ലോക്ക് ഡൗണ്‍ - നാളെ മുതല്‍ കേരളത്തില്‍ അനുവദനീയമായവ എന്തൊക്കെ ? ലഭിക്കാത്ത സേവനങ്ങള്‍ ഏതൊക്കെ ? അവശ്യ സര്‍വ്വീസുകള്‍ ഏത് ? അറിഞ്ഞിരിക്കുക ..

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ ലഭ്യമാവുക അവശ്യ സാധനങ്ങള്‍ മാത്രമാകും. എന്തൊക്കെയാണ് ആവശ്യ  സേവനങ്ങള്‍ എന്നതാണ് പ്രത്യേകം അറിഞ്ഞിരിക്കേണ്ടത് .

അനുവദനീയമായവ എന്തൊക്കെ ?

പഴം - പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ വില്പന - വിതരണ കേന്ദ്രങ്ങള്‍.  ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍ , ഗ്യാസ് ഏജന്‍സികള്‍, അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന, ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മെഡിക്കല്‍ ഷോപ്പുകള്‍, ആശുപത്രികള്‍ .

അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം.

സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പ്രവര്‍ത്തിക്കും

ലഭിക്കാത്ത സേവനങ്ങള്‍ 

  • പൊതുഗതാഗതം - കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍
  • ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍
  • ആവശ്യസാധനങ്ങള്‍ വില്‍ക്കുന്നതൊഴികെയുള്ള കടകള്‍ അടച്ചിടണം
  • ഹോട്ടലുകള്‍ ഉണ്ടാവും. പക്ഷെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം.

അവശ്യ സര്‍വ്വീസുകള്‍ എന്തൊക്കെ ? 

ആരോഗ്യ കേന്ദ്രങ്ങള്‍, ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന്  തടസ്സമുണ്ടാവില്ല.

ബെവ്കോ ഔട്ട്‌ലെറ്റുകള്‍ അവശ്യ സര്‍വീസായി കണക്കാക്കി പ്രവര്‍ത്തിക്കും. ബാറുകള്‍ പ്രവര്‍ത്തിക്കില്ല . എന്നാല്‍ കൗണ്ടര്‍ വില്‍പ്പന ഉണ്ടായേക്കാം എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

corona kerala
Advertisment