Advertisment

ലോക്ക് ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു? വിവരം ലഭ്യമല്ലെന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ എത്ര കുടിയേറ്റ തൊഴിലാളികള്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട് എന്നതിന്റെ വിവരങ്ങള്‍ ലഭ്യമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ ഇത്തരത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കു നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സഭയെ അറിയിച്ചു.

Advertisment

publive-image

ലോക്ക് ഡൗണിനിടെ നിരവധി കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി അറിവുണ്ടോയെന്ന ചോദ്യത്തിനായിരുന്നു കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതികരണം. ഇത്തരത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കു നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോയെന്നും ചോദ്യത്തില്‍ ആരാഞ്ഞിരുന്നു.

കുടിയേറ്റതൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ശ്രമം നടത്തിയതായി തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാങ്വാര്‍ പറഞ്ഞു. സ്വയം സഹായ സംഘങ്ങളും റെസിഡന്റ് അസോസിയേഷനുകളും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

lock down
Advertisment