Advertisment

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

New Update

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിലനിന്നിരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. തിങ്കളാഴ്ച്ച മുതല്‍ മറ്റ് ജില്ലകളിലെ പോലെ മലപ്പുറത്തും ലോക്ക്ഡൗണ്‍ തുടരും. കൊവിഡ് വ്യാപനം അതി തീവ്രമായിരുന്ന ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നിന്ന സാഹര്യം കണക്കിലെടുത്തായിരുന്നു ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നിരുന്നത്.

Advertisment

publive-image

ടിപിആര്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടി.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന മലപ്പുറം ഒഴിച്ച് മറ്റ് ജില്ലകളിലെ അധിക നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച മുമ്പ് തന്നെ പിന്‍വലിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ടിപിആര്‍ നിരക്ക് കുറഞ്ഞത് കണക്കിലെടുത്താണ് മലപ്പുറത്ത് തിങ്കളാഴ്ച്ച മുതല്‍ സാധാരണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

മലപ്പുറത്ത് ഞായറാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്ന അധിക നിയന്ത്രണം അതുപോലെ തന്നെ തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ ഞായറാഴ്ച്ച അടഞ്ഞ് കിടക്കും.

lock down
Advertisment