Advertisment

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ ഇന്ന് പ്രവർത്തിക്കൂ

New Update

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ.   അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ ഇന്ന് പ്രവർത്തിക്കൂ. ഭക്ഷ്യോല്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കും.

Advertisment

publive-image

ഹോട്ടലുകളിൽ നിന്ന് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ഹോം ഡെലിവറി മാത്രമേ ഉണ്ടാവുകയുള്ളു. ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദിക്കില്ല. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നും നാളെയും നടത്തില്ല. നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിച്ച് നടത്താം.

വിമാനത്താവളം, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാരേഖകൾ ഉണ്ടാകണം. രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം.

lock down kerala
Advertisment