Advertisment

സംസ്ഥാനത്തെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വൈകിട്ട് പുറത്തിറക്കും; പൊതുഗതാഗതം നിര്‍ത്തിവയ്ക്കും, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വൈകിട്ട് പുറത്തിറക്കും. പൊതുഗതാഗതം നിര്‍ത്തിവയ്ക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. ട്രയിന്‍ സര്‍വീസ് നിര്‍ത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും.

Advertisment

publive-image

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തീരുമാനമെന്ന് ദക്ഷിണ റയില്‍വേ നിലപാട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തി സമയം പരിമിതപ്പെടുത്തും. ലോക്ഡൗണിന്റെ വിശദാംശങ്ങൾ സർക്കാരിൽ നിന്ന് വരാൻ കാത്തിരിക്കുകയാണ്.

മറ്റന്നാള്‍ മുതല്‍ 16 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ആശുപത്രി സേവനങ്ങള്‍ക്കും തടസം വരില്ല. പാചകവാതക വിതരണവും ചരക്ക് നീക്കവുമടക്കം സുഗമമായി നടക്കും.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തി സമയം പരിമിതപ്പെടുത്തും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയാണ്. നിയന്ത്രണങ്ങള്‍ വ്യക്തമാക്കി ഇന്ന് ഉത്തരവിറങ്ങും.

lock down kerala
Advertisment