Advertisment

‘ ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്;  ആരെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അത്തരക്കാരുടെ ജീവിതം അപകടത്തിലാകും ; അവിടെ വെച്ച്‌ തന്നെ വെടിവെച്ച്‌ കൊല്ലും ; കൊറോണ വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി ഫിലിപ്പൈന്‍സ്

New Update

മനില: കൊറോണ വൈറസ് വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി ഫിലിപ്പൈന്‍സ്. ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച്‌ കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ പറഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവ് പൊലീസിനും സൈന്യത്തിനും നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.

Advertisment

publive-image

‘ ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. കാരണം ഇതൊരു ഗുരുതരമായ സമയമാണ്. ആരോഗ്യപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.

ആരെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ സൈന്യത്തിനും പോലീസിനും എന്റെ ഉത്തരവുണ്ട്. അത്തരക്കാരുടെ ജീവിതം അപകടത്തിലാകും. അവിടെ വെച്ച്‌ തന്നെ വെടിവെച്ച്‌ കൊല്ലും- ബുധനാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് പറഞ്ഞു.

ഫിലിപ്പൈന്‍സില്‍ ഒരു മാസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രണ്ടാഴ്ചയിലേറെയായി ഫിലിപ്പൈന്‍സിൽ ലോക്ഡൗണ്‍ ആരംഭിച്ചിട്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച്‌ മനിലയിലെ ക്യൂസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ റോഡുകളിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റൊഡ്രിഗോയുടെ മുന്നറിയിപ്പ്.

അതേസമയം ഫിലിപ്പൈന്‍സില്‍ കൊറോണ ബാധിച്ച്‌ ഇതുവരെ 100 ഓളം പേര്‍ മരിച്ചു. ഇതുവരെയായി 2311 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

covid 19 corona world
Advertisment