Advertisment

യുപിയില്‍ ഞായര്‍ ലോക്ക് ഡൗണ്‍, മാസ്‌ക് ധരിക്കാത്തവര്‍ക്ക് ആയിരം രൂപ പിഴ, തെറ്റ് ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപ പിഴ

New Update

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായ ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിക്കാതെ ആദ്യം പിടിക്കപ്പെടുന്നവരില്‍നിന്ന് ആയിരം രൂപയും തെറ്റ് ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപയുമാണ് പിഴ.

Advertisment

publive-image

ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ അനുമതിയുണ്ടാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. പത്തു ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള രാത്രികാല കര്‍ഫ്യൂ തുടരും.

സംസ്ഥാനത്ത് സ്‌കൂളുകള്‍ മെയ് പതിനഞ്ചു വരെ അടച്ചിടാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കാനും തീരുമാനമുണ്ട്.

ഇന്നലെ യുപിയില്‍ 22,439 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയും ഇരുപതിനായിരത്തിലേറെപ്പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു.

lock down
Advertisment